നമ്മുടെ നാട്ടില്‍ പൊതുവായി ടൈല്‍സ് പതിക്കുന്നതിന് സ്വീകരിക്കുന്ന രീതി
1.വീടിന്റെ തറ വാട്ടര്‍ ലെവല്‍ നോക്കിയതിനു ശേഷം സിമന്റ് മിശ്രിതം നിരത്തുക.
2.ഉടനെ തന്നെ (എന്നു വെച്ചാല്‍ സിമന്റ് മിശ്രിതം ഉണങ്ങുന്നതിനു മുന്‍പായി )സിമന്റ് പാല്‍ കോരിയൊഴിച്ച് അതിനു മേലെ ടൈല്‍സ് വെച്ച് തട്ടി ഉറപ്പിക്കുക.
ഇങ്ങനെ തട്ടി ഉറപ്പിക്കുന്നതിനു സാധാരണയായി പണിക്കാര്‍ ഉപയോഗിക്കുന്നതു ചുറ്റികയുടെ പിടിയാണു .
3 . ടൈല്‍സ് പതിക്കുമ്പോള്‍ രണ്ട് ടൈല്‍സ് തമ്മില്‍ പരമാവധി ചേര്‍ത്തുവെക്കുക.
4.സാധാരണ എല്ലാ ടൈല്‍സിലും അതിന്റെ അടിഭാഗത്തായി ഒരു അമ്പടയാളം കാണാവുന്നതാണ് ഈ അടയാളം ഒരേ ദിശയിലേക്കു മാത്രം നോക്കി പതിക്കുകയാണെങ്കില്‍ ജോയന്റുകളിലെ തടിപ്പും വളവുമെല്ലാം ഒഴിവക്കാവുന്നതാണു.
5. സിരാമിക്സ് ടൈല്‍സ് ആണെങ്കില്‍ അല്‍പ്പനേരം വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം പതിക്കുന്നതായിരിക്കും നല്ലതു. വിട്രിഫൈഡ് ടൈല്‍സിനു അതിന്റെ ആവശ്യമില്ല.
6. കറ പിടിക്കാന്‍ സാധ്യതയുള്ള സ്തലങ്ങളില്‍ വിട്രിഫൈഡ് ടൈല്‍സ് പതിക്കാതിരിക്കുന്നതാണ് നല്ലതു.
7.അടുക്കളയില്‍ കഴിയുന്നതും ഇരുണ്ട നിറത്തിലുള്ള ടൈല്‍സാണ് പ്രത്യേകിച്ചും വീട്ടമ്മമാര്‍ തിരഞ്ഞെടുക്കാറ് , എന്നാല്‍ ഇളം നിറങ്ങളാണ് അടുക്കളക്കു അനുയോജ്യം .
8. വാതിലുകള്‍ ടൈല്‍ പണി കഴിഞ്ഞതിനു ശേഷം അളവെടുത്ത് പണിയുന്നതാണ് ഉചിതം.(താഴെ പടിയില്ലാത്തവ, ഹാളില്‍ നിന്നും കിടപ്പുമുറിയിലേക്കും മറ്റുമുള്ളവ)
9.വിട്രിഫൈഡ് മുറിക്കുമ്പോള്‍ വശം ചിതറി പൊകാതിരിക്കാന്‍ “ Extra power tools” Blade ഉപയോഗിച്ചാല്‍ മതി.
10. ഇങ്ങനെയൊന്നുമല്ലാതെയും ടൈല്‍സ് പതിക്കാവുന്നതാണ് .
http://redrocksindia.files.wordpress.com/2009/09/installing-tile-flooring.jpg?w=300&h=199
No comments:
Post a Comment