Wednesday, April 18, 2012


നമ്മുടെ നാട്ടില്‍ പൊതുവായി ടൈല്‍‌സ് പതിക്കുന്നതിന് സ്വീകരിക്കുന്ന രീതി
1.വീടിന്റെ തറ  വാട്ടര്‍ ലെവല്‍ നോക്കിയതിനു ശേഷം  സിമന്റ് മിശ്രിതം നിരത്തുക.
2.ഉടനെ തന്നെ (എന്നു വെച്ചാല്‍ സിമന്റ് മിശ്രിതം ഉണങ്ങുന്നതിനു മുന്‍പായി )സിമന്റ് പാല്‍ കോരിയൊഴിച്ച് അതിനു മേലെ ടൈല്‍‌സ് വെച്ച് തട്ടി ഉറപ്പിക്കുക.
ഇങ്ങനെ തട്ടി ഉറപ്പിക്കുന്നതിനു സാധാരണയായി പണിക്കാര്‍ ഉപയോഗിക്കുന്നതു  ചുറ്റികയുടെ പിടിയാണു .
3 . ടൈല്‍‌സ് പതിക്കുമ്പോള്‍  രണ്ട് ടൈല്‍‌സ് തമ്മില്‍ പരമാവധി ചേര്‍ത്തുവെക്കുക.
4.സാധാരണ എല്ലാ ടൈല്‍‌സിലും അതിന്റെ അടിഭാഗത്തായി  ഒരു അമ്പടയാളം  കാണാവുന്നതാണ്  ഈ അടയാളം ഒരേ ദിശയിലേക്കു മാത്രം നോക്കി പതിക്കുകയാണെങ്കില്‍  ജോയന്റുകളിലെ തടിപ്പും  വളവുമെല്ലാം ഒഴിവക്കാവുന്നതാണു.
5. സിരാമിക്സ് ടൈല്‍‌സ് ആണെങ്കില്‍ അല്‍പ്പനേരം വെള്ളത്തില്‍  മുക്കിവെച്ചതിന് ശേഷം പതിക്കുന്നതായിരിക്കും നല്ലതു. വിട്രിഫൈഡ് ടൈല്‍‌സിനു അതിന്റെ ആവശ്യമില്ല.
6. കറ പിടിക്കാന്‍ സാധ്യതയുള്ള സ്തലങ്ങളില്‍  വിട്രിഫൈഡ് ടൈല്‍‌സ് പതിക്കാതിരിക്കുന്നതാണ് നല്ലതു.
7.അടുക്കളയില്‍  കഴിയുന്നതും ഇരുണ്ട നിറത്തിലുള്ള  ടൈല്‍‌സാണ് പ്രത്യേകിച്ചും വീട്ടമ്മമാര്‍ തിരഞ്ഞെടുക്കാറ് , എന്നാല്‍ ഇളം നിറങ്ങളാണ്  അടുക്കളക്കു അനുയോജ്യം .
8. വാതിലുകള്‍ ടൈല്‍ പണി കഴിഞ്ഞതിനു ശേഷം അളവെടുത്ത് പണിയുന്നതാണ് ഉചിതം.(താഴെ പടിയില്ലാത്തവ, ഹാളില്‍ നിന്നും കിടപ്പുമുറിയിലേക്കും മറ്റുമുള്ളവ)
9.വിട്രിഫൈഡ്  മുറിക്കുമ്പോള്‍ വശം ചിതറി പൊകാതിരിക്കാന്‍ “ Extra power tools”  Blade  ഉപയോഗിച്ചാല്‍ മതി.
10. ഇങ്ങനെയൊന്നുമല്ലാതെയും  ടൈല്‍‌സ് പതിക്കാവുന്നതാണ് .installing-tile-flooring
 http://redrocksindia.files.wordpress.com/2009/09/installing-tile-flooring.jpg?w=300&h=199

പഴയ മൊസൈക് ,കാവി അഥവാ സിമന്റ് തറ പൊളിച്ച് കളയാതെ ടൈല്‍ പതിക്കാം.
പത്ത് വര്‍ഷമെങ്കിലും കഴിഞഞ മൊസൈക് തറ ഇപ്പോള്‍  ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . കല്ലുകളിളകിപോയി. അഴുക്കുപിടിച്ച് , തുടച്ചാലും കഴുകിയാലും വൃത്തിയാ‍കാതെ . ആരെങ്കിലും വന്ന് കയറുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു മനപ്രയാസമാ‍ണ് .ഇതൊക്കെ പൊളിച്ച് കള്ഞ്ഞ് ടൈല്‍‌സ് പതിക്കാവുന്നതെയുള്ളു. പക്ഷെ എവിടെ സമയം ? .ആദ്യം എല്ലാം പൊളിച്ചു കളയണം പിന്നെ വീണ്ടും കോണ്‍ക്രീറ്റ്………… സിമന്റ് തറ ഒരുക്കണം ……… ആകെപ്പാടെ ബഹളമയം. ഈ ഫര്‍ണീച്ചര്‍ എല്ലാം എവിടെ കൊണ്ടുപോയി ഒതുക്കും

ടൈല്‍‌സ് പതിക്കുന്നതിനെ കുറിച്ചു  സാധാരണ നിലവിലിരിക്കുന്ന രീതിയാണ്   മുന്നെ പറഞ്ഞത് . ഇതില്‍ ചില കുഴപ്പങ്ങള്‍  ഉണ്ട് .
1. ടൈല്‍‌സ് പരമാവധി ചെര്‍ത്തു വെക്കുമ്പോള്‍  പിന്നീട് വികാസ സങ്കൊചപരിണാമത്തിനു വിധേയമാകുമ്പോള്‍  ടൈല്‍‌സ് ഇളകി തകര്‍ന്ന് പോകാന്‍ സാധ്യതയുണ്ട്.  പല  സ്തലങ്ങളിലും, പ്രത്യേകിച്ചു കൂടുതല്‍ കാലം അടച്ചിടുന്ന വീടുകളില്‍  ശക്തിയായി ചൂടേല്‍ക്കുന്ന മുറികളില്‍ .
ഇതിന് പ്രതിവിധിയായി  ജോയന്റുകളില്‍ ഏറ്റവ്വും ചുരുങ്ങിയതു  2 mm വിടവ്  ഉണ്ടായിരിക്കണം.  2, 3, 4,5, mm തുടങ്ങി പല അളവികളില്‍  SPACER  ലഭ്യ്യമാനു.

 tile-floor-installation സ്പേസര്‍ ഉപയോഗിക്കുന്നരീതി
ഈ വിടവില്‍ അടുത്ത ദിവസം തന്നെ ജോയന്റ് ഫില്ലര്‍ ഉപയോഗിച്ച് അടക്കണം .
2.സിമന്റ് മിശ്രിതം നിരത്തി പ്രതലം നിരപ്പാക്കി ഉടനെ തന്നെ ടൈല്‍‌സ് പതിക്കുമ്പോള്‍… മിശ്രിതം ശരിയായി നനക്കുന്നില്ല. നനവു കൂടിപോയാല്‍ വീണ്ടും സിമന്റ് പാല്‍ ഒഴിക്കുമ്പോള്‍ ടൈല്‍‌സ് ലെവല്‍ ശരിയാകാതിരിക്കുകയും ചെയ്യും ആയതിന്നാല്‍ ഈ രീതിയില്‍ ചെയ്യുമ്പോള്‍ മിശ്രിതം  പൊടി രൂപത്തിലാണ് നനക്കുക.
ഏതൊരു സിമന്റ് പണിയിലും നനക്കുന്നതു പോലെ , ടൈല്‍‌സ് പതിചുകഴിഞ്ഞാല്‍ നനക്കാന്‍ കഴിയുന്നില്ല.
അതുകൊണ്ട് ആദ്യം പ്രതലം ശരിയായ രീതിയില്‍ നിരപ്പാക്കി കഴിഞ്ഞതിന്‍ ശേഷം ചുരുങ്ങിയതു  രണ്ടാഴ്ച്ച കഴിഞ്ഞതിനു ശേഷം മാത്രം ടൈത്സ് പതിച്ചാല്‍ മതി.